കോഴിക്കോട്: മലബാറിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചാലഞ്ച്, കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്, ബോട്ട് റൈഡർ സ്‌പോട്‌സ് സംയുക്തമായി വയനാട് ചുരം സൈക്കിൾ ചലഞ്ച് സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്തകനും സൈക്ലിസ്റ്റുമായ ഹാമിദ് അലി വാഴക്കാട് റൈഡ് ഫ്ലാഗ് ഓഫ് ചെയ്‌തു. എറണാംകുളം സ്വദേശി ശ്രീനാഥ് ലക്ഷ്മീകാന്തിനാണ് ഒന്നാം സ്ഥാനം. മൈസൂർ സ്വദേശി വൈശാഖ് രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി കെ.സി. അഭിനവ് മൂന്നാം സ്ഥാനവും നേടി. കേരളത്തിനകത്തും പുറത്തും നിന്നെത്തിയ അമ്പതോളം സൈക്കിൾ റൈഡേഴ് പങ്കെടുത്തു. രാവിലെ അടിവാരത്ത് നിന്നാരംഭിച്ച റൈഡ് ലക്കിടിയിൽ അവസാനിച്ചു. കോഴിക്കോട് സൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാർ, ചുരം സംരക്ഷണ സമിതി സെക്രട്ടറി പി.കെ. സുകുമാരൻ, അനിൽ പരമേശ്വരൻ, മുഫ്ത്തുൽ, ദീപക് എന്നിവർ സംസാരിച്ചു.