കൽപ്പറ്റ: വനിതാ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന് കൽപ്പറ്റ ജെ.സി.ഐ യുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് സംരംഭകത്വ സാദ്ധ്യതകളെകുറിച്ച് അറിവു നൽകുന്ന വനിതാ സംരംഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും കേരളാ സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച സോഷ്യൽ സ്റ്റാർട്ടപ്പ് ആയ ഈവിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 25 രാവിലെ 10 മണിമുതൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ജൂബിലി ഹാളിൽ നടക്കുന്ന സെമിനാറിൽ താൽപ്പര്യമുള്ളവർക്ക് നേരിട്ട് പങ്കെടുക്കാം.
വയനാട് ജില്ലയിൽ ഒരു വർഷത്തിനകം 100 വനിതാ സംരംഭകരെ സൃഷട്ടിക്കുകയാണ് ലക്ഷ്യം. വീട്ടമ്മമാർക്ക് വീട്ടിലിരുന്നുകൊണ്ടും ചെറുകിട വനിതാസംരംഭകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാവുന്ന നൂതന ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനരീതിതാണ് ഇതിനുള്ളത്. വയനാടിന്റെ തനത് ഉൽപ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റ് ലഭ്യമാകുക എന്ന ഒരു ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് സംഘാടകർ പറഞ്ഞു.
താല്പര്യമുള്ളവർരജിസ്റ്റർ ചെയ്യുന്നതിന് 9447354667 എന്ന നമ്പറിൽ ബന്ധപ്പെടണം.