കൽപ്പറ്റ: വരച്ചാർത്ത് 2020 പ്രദർശന വിപണന മേളയ്ക്ക് കൽപ്പറ്റയിൽ തുടക്കമായി. കൽപ്പറ്റ ആസ്ഥാനമായ

ജീവൻ ജ്യോതിയുടെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദി ബോർഡ്, എൻ ഊര് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മേള കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്നത്. 27 വരെയാണ് മേള. ഇന്ന് രാവിലെ മുതൽ തൽസമയ മ്യൂറൽ പെയിന്റിംഗ് നടക്കും.

നബാർഡ് പ്രൊഡ്യൂസർ കമ്പനി ഉൽപ്പന്നങ്ങളും, എൻ ഊര്, കുടുംബശ്രീ, ഖാദി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ മേളയിലുണ്ട്. ജീവൻ ജ്യോതി ചിത്രമാല മ്യൂറൽ പാലസ് ക്ലസ്റ്റർ അംഗങ്ങൾ സാരി, ബാംബൂ, കളിമൺ പാത്രങ്ങൾ, ക്യാൻവാസ് എന്നിവയിൽ പ്രദർശനത്തോടൊപ്പം തത്സമയം മ്യൂറൽ പെയിന്റിംഗും ചെയ്യും. നെറ്റിപ്പട്ട നിർമ്മാണവും തത്സമയം ചെയ്ത് പരിചയപ്പെടുത്തും.

മേളയുടെ ഉദ്ഘാടന പൊതുപരിപാടികൾ 25ന് 12 മണിക്ക് നടക്കും.