ഗൂഡല്ലൂർ: നീലഗിരി എസ്.എൻ.ഡി.പി യൂണിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിന്ദുരാജ് (സെക്രട്ടറി), പീതാംബരൻ (പ്രസിഡന്റ്), സി.കെ.ഹരിദാസ് (വൈസ് പ്രസിഡന്റ്), കെ.വി.അനിൽ എരുമാട് (ബോർഡ്‌മെമ്പർ), പി.കെ.സാബു, ഇന്ദിരടീച്ചർ, രാമകൃഷ്ണൻ പുഴംപട്ടി (പഞ്ചായത്ത് കമ്മറ്റി) എന്നിവരാണ് ഭാരവാഹികൾ.
വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗംദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജയരാജ്‌ ദേവാല അദ്ധ്യക്ഷത വഹിച്ചു. വരവ് ചെലവ് കണക്കും റിപ്പോർട്ടും യൂണിയൻ സെക്രട്ടറി കെ.വി.അനിൽ അവതരിപ്പിച്ചു. ബത്തേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.സി ബിജു,സുധീപ് എന്നിവർ സംസാരിച്ചു.

കുപ്പാടി ക്ഷേത്രമഹോൽസവം
സുൽത്താൻ ബത്തേരി: കുപ്പാടി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ മൂന്നു ദിവസത്തെ മഹോൽസവത്തിന് കൊടിയേറി. ക്ഷേത്ര രക്ഷാധികാരി ബാലകൃഷ്ണൻ മാസ്റ്റർ കൊടി ഉയർത്തി. തുടർന്ന്‌ ക്ഷേത്ര മൈതാനിയിൽ പൊങ്കാല സമർപ്പണം നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്‌ പേരാണ് അമ്മയ്ക്ക് നിവേദ്യം അർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി മണികണ്ഠൻ ഭണ്ഡാര അടുപ്പിൽ തീകത്തിച്ചുകൊണ്ട് പൊങ്കാല സമർപ്പണത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഭണ്ഡാര അടുപ്പുകളിൽ അഗ്നി പകർന്നു.
ഇന്ന് വൈകീട്ട് 7 മണിക്ക് ചിലങ്ക നാട്യകലാക്ഷേത്രത്തിലെ കുട്ടികളുടെ രംഗപ്രവേശനവും ഗുരു കലാമണ്ഡലം റെസി ഷാജിദാസിന്റെ നേതൃത്വത്തിൽ നൃത്താരാധനയും നടക്കും. അമ്പത്തിയഞ്ച് കലാപ്രതിഭകളാണ് നൃത്താരാധനയിൽ പങ്കെടുക്കുക.
പ്രധാന ഉൽസവ ദിനമായ നാളെ വൈകീട്ട് 6 മണിക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള താലപ്പൊലി കാഴ്ചവരവ് ക്ഷേത്രത്തിൽ എത്തിച്ചേരും. 8 മണിക്ക് ഭജൻസ് അവതരിപ്പിക്കുന്ന ഭജന. കാഴ്ച വരവ്‌ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ കരിമരുന്ന് ഫാൻസി കലാപ്രകടനം. 9.30-ന്‌ ദേവന്മാരുടെ വെള്ളാട്ടും, 11.30-ന് ലൈവ്‌സ്റ്റേജ്‌ഷോയും പുലർച്ചെ ദേവീദേവന്മാരുടെ തിറയും ഗുളികൻ തിറയും നടക്കും.


ഫോട്ടോ അടിക്കുറിപ്പ്
കുപ്പാടി ശ്രീ ദുർഗ്ഗാദേവിക്ഷേത്രോൽസവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന