തിരുവമ്പാടി: സഹപാഠികൾക്ക് വീടൊരുക്കാനുള്ള സ്കൂൾ വിദ്യാർത്ഥികളുടെ "സ്വപ്നക്കൂട്" പദ്ധതിയിലേക്ക് ആവാസ് തിരുവമ്പാടിയുടെ സഹായം. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വപ്നനക്കൂട് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു സഹപാഠികൾക്കാണ് പലരിൽ നിന്നും പണം സമാഹരിച്ച് വീടൊരുക്കുന്നത്. ഏഴു ലക്ഷം രൂപ വീതമാണ് ഓരോ വീടിനും ചിലവ്. നിർമ്മാണ ജോലി നടക്കുന്നിടത്തു ചെന്നാണ് സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി സാമ്പത്തികസഹായം നൽകിയത്. പദ്ധതിയുടെ ചെയർമാനും ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.അബ്ദുൽ നാസിറിനും, എൻ.എസ്.എസ് വളണ്ടിയർ ക്യാപ്റ്റൻ സി.അജ്നാസിനുമാണ് ആവാസ് വൈസ് ചെയർപേഴ്സൺ എ.എം. ബിന്ദുകുമാരിയും, സെക്രട്ടറി ജിഷി പട്ടയിലും ചേർന്നാണ് തുകമാറിയത്.