കൽപ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിൽ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ നിയന്ത്രണത്തിൽ അഡ്വഞ്ചർ പാർക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ, ടൂറിസം ഡപ്യട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, കാരാപ്പുഴ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി. സന്ദീപ്, അസിസ്റ്റന്റ് എൻജിനീയർ കെ.ഡി. ജിസ്ന ദേവസ്യ എന്നിവർ പ്രസംഗിച്ചു. കാരാപ്പുഴ എക്സിക്യുട്ടീവ് എൻജിനീയർ ഇ.എ. രാജൻ സ്വാഗതവും ക്യാപ്റ്റൻ ഡോ.രോഹിണി നായർ നന്ദിയും പറഞ്ഞു.
ഒന്നരക്കോടി രൂപ ചെലവിലാണ് സിപ്ലൈൻ, ഹ്യൂമൻ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിൻ, ട്രംപോളിൻ പാർക്ക്, ഹ്യൂമൻ ഗെയ്രോ സൗകര്യങ്ങളോടെ അഡ്വഞ്ചർ പാർക്ക് സജ്ജീകരിച്ചത്.



കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിൽ അഡ്വഞ്ചർ പാർക്ക് സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.