രാമനാട്ടുകര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന 72 മണിക്കൂർ റിലേ സത്യാഗ്രഹത്തിന്റെ മൂന്നാം ദിനത്തിലെ പൊതുയോഗം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു, എ.ഐ.സി.സി മെമ്പർ ഹരിപ്രിയ, വിനോദ് മേക്കോത്ത്, സുരേഷ് കെ, ബാബുരാജ് കെ.പി, കെ.ടി. റസാഖ്, പി.സി. ജനാർദ്ദനൻ, അയ്യപ്പൻ എം.പി, റിയാസ് കട്ടയാട്ട് തുടങ്ങിയവർ സംസാരിച്ചു. സത്യാഗ്രഹം ഇന്ന് വൈകിട്ട് സമാപിക്കും.