രാമനാട്ടുകര : കടുത്ത വേനലിൽ ആശ്വാസമായി കുടിവെള്ള സ്ത്രോതസ് വരുന്നു. ജില്ലാപഞ്ചായത്ത്, ജില്ലാഭരണകൂടം,ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്ത പദ്ധതിയായ മിഷന്‍ തെളിനീരിൻെറ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ 9ാം വാര്‍ഡിലെ ചിറക്കാം കുളം ശുചീകരിച്ച് സൗന്ദര്യ വല്‍ക്കരിക്കാനുളള പദ്ധതിക്ക് തുടക്കമായി. ഇന്നലെ രാവിലെ 8 മണിക്ക് നടന്ന ശുചീകരണ യജ്ഞം ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ - ഓഡിനേറ്റര്‍ പി. പ്രകാശ് , പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ . ജമീല , കൗണ്‍സിലര്‍ കെ.പ്രകാശന്‍ , ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പ്രിയ. പി , ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയര്‍ വി. കെ. ഗോവിന്ദനുണ്ണി, എനര്‍ജി മാനേജ്മെൻറ് സെല്‍ ജില്ലാ കോ - ഓഡിനേറ്റര്‍ സിജേഷ് കുമാര്‍ , നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ് ബാബു , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രൂപേഷ് .ഇ , അയ്യങ്കാളി തൊഴിലുറപ്പ് എൻജിനിയര്‍ ചൈതന്യ. സി , പൊതു പ്രവര്‍ത്തകരായ കെ. അബ്ദുറഹിമാന്‍ , പി. ദിലീപ് കുമാര്‍ , കെ. എം. രാജന്‍ , കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.