കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ എൺപതിലധികം വരുന്ന ഭിന്നശേഷി കുട്ടികൾക്കു പഠനയാത്ര സംഘടിപ്പിച്ചു. പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിലേക്കായിരുന്നു ഏകദിന പഠനയാത്ര. കഴിഞ്ഞ വർഷം പഞ്ചായത്ത് ഈ കൂട്ടികൾക്കായി വയനാട്ടിലേക്ക് പഠനയാത്ര ഒരുക്കിയിരുന്നു.
പഠനയാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, മെമ്പർമാരായ കബീർ കണിയാത്ത്, സാബിറ തറമ്മൽ, താജുന്നിസ, ഷിജി പരപ്പിൻ, പരിവാർ സംഘടനയുടെ ഭാരവാഹികളും രക്ഷിതാക്കളുമായ മുഹമ്മദലി, അബ്ദുറഹിമാൻ ബങ്കാളത്ത്, ഉസ്സൻകുട്ടി, അസീസ് തുടങ്ങിയവരും നേതൃത്വം നൽകി.