കോഴിക്കോട്: ഹെൽമറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്കയുള്ള ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസിക്കാൻ വകയായി. ത്രീ ഫോൾഡ് കുടയെന്ന പോലെ ത്രീ ഫോൾഡ് ഹെൽമറ്റും രൂപം കൊണ്ടു കഴിഞ്ഞു. കേരളാ അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ഉപസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനാണ് മടക്കാവുന്ന ഹെൽമറ്റുമായി ഇന്ത്യാ സ്‌കിൽ കേരള വേദിയിലെത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ് സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ വിഭാഗത്തിലെ കുട്ടികളാണ് ഹെൽമറ്റിന്റെ രൂപകല്പന നിർവഹിച്ചത്. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഫവാസ് കിലിയാനി എന്ന മലപ്പുറത്തുകാരനായ വിദ്യാർത്ഥിയുടെ മനസ്സിലുദിച്ച ആശയമാണ് ഈ ഹെൽമറ്റ്.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കാവുന്ന 'ട്രഫിൽ" എന്ന പേരിട്ടിരിക്കുന്ന മാസ്‌ക് ഹെൽമെറ്റും ഇവർ രൂപകല്പന ചെയ്തിട്ടുണ്ട്. മലപ്പുറക്കാരനായ നിഖിൽ ദിനേശാണ് ഇത് തയാറാക്കിയത്.
ഹെൽമെറ്റിന്റെ പ്രത്യേകത
മൂന്നാക്കി മടക്കി ഉപയോഗിക്കാം
നിരത്തുകളിലെ പൊടിശല്യം ഒഴിവാക്കാൻ സാധിക്കും
പൊലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാം
പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാം
മാസ്‌കിൽ വായുവിനെ ഫിൽട്ടർ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനം
ഹെൽമറ്റ് വൈഫൈ സംവിധാനം പോലെ ഉപയോഗിക്കാം