രാമനാട്ടുകര: 'നാടകം തന്നെ ജീവിതം' എന്ന മുദ്രാവാക്യവുമായി ഒരു പറ്റം നാടകപ്രേമികൾ രാമനാട്ടുകര നാടകസംഘം എന്ന സംഘടനയ്ക്ക് രൂപം നൽകി. വണ്ടിപ്പേട്ടയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. രാമനാട്ടുകരയെ നാടകഗ്രാമമായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രദീപ് രാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു. സജിത് കെ.കൊടക്കാട്ട് ,ബാബു ഒലിപ്രം,ടി.പി ശശീധരൻ, രാജൻ പുൽപ്പറമ്പിൽ,എൻ.എസ്.സജിത്, സുന്ദരൻ രാമനാട്ടുകര എന്നിവർ സംസാരിച്ചു. രാമനാട്ടുകര പി.ബാപ്പുട്ടി എഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത ഇല്ല മൊതലാളി എന്ന നാടകം രാമനാട്ടുകരയുടെ വിവിധ പ്രദേശങ്ങളിൽ അരങ്ങേറി.ഗിരീഷ് പെരിഞ്ചീരി , സത്യനാഥ് രാമനാട്ടുകര, മായാദാസൻ, ശോഭീ ദാസ്, രജ്ജിത്ത് രാമനാട്ടുകര, സുജിത്ത് പാറമ്മൽ, തുമ്പയിൽ സുരൻ, ബിജു എന്നിവർ നാടകത്തിൽ വേഷമിട്ടു.