tp-ramakrishnan

ബാലുശ്ശേരി: നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തിൽ ഒരു സ്‌കൂൾ പോലും ഇനി പൂട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂർ ജി.എം.യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം സമൂഹത്തിൽ ഉന്നതമൂല്യം ഉൾക്കൊള്ളുന്നതാണ്. ആ മൂല്യം ഉയർത്തിപ്പിടിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയപോരാട്ടമാണ് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശബ്ദമുയർത്തിയവർക്ക് അഭിമാനിക്കാവുന്ന സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ കെ.വി. പത്മനാഭൻ പഠനോത്സവ സന്ദേശവും പൊതുവിദ്യാഭ്യാസ കോ-ഓർഡിനേറ്റർ വി. മധു മാസ്റ്റർ നാമ്പ് വിശദീകരണവും നൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഉസ്മാൻ മാസ്റ്റർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം പി. സാജിദ, എസ്.എസ്‌.കെ ഡി.പി.ഒ വി. വസീഫ്, ബാലുശേരി എ.ഇ.ഒ എം. രഘുനാഥ്, ബി.പി.ഒ ഡിക്ടമോൾ, പൂനൂർ ജി.എം.യു.പി സ്‌കൂൾ പ്രധാനദ്ധ്യാപകൻ ഒ.കെ. സാദിഖ്, പി.ടി.എ വൈസ്‌പ്രസിഡന്റ് ടി. സുബൈർ, എം.പി.ടി.എ കൺവീനർ കെ. ജസീദ, എ.കെ. ഗോപാലൻ, നാസർ എസ്റ്റേറ്റ്മുക്ക്, കെ. അബൂബക്കർമാസ്റ്റർ, കെ. ശാദിൽ തുടങ്ങിയവർ പങ്കെടുത്തു. കെ. അബ്ദുൽഹക്കീം സ്വാഗതവും ടി.കെ. അബ്ബാസ് നന്ദിയും പറഞ്ഞു.