photo

നന്മണ്ട: കാക്കൂർ, ബാലുശ്ശേരി പൊലീസ് സർക്കിൾ ഓഫീസിന് കീഴിലുള്ള നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂൾ, എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ വിദ്യാലയങ്ങളിലെ 2018-2020 ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. നന്മണ്ട എച്ച്.എസ്.എസിലെ അമൃത ടി.വി.പി നയിച്ച പരേഡിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി അശ്വകുമാർ, താമരശ്ശേരി സബ് ഡിവിഷൻ ഡിവൈഎസ്.പി അബ്ദുൾ റസാഖ് കെ.പി, ബാലുശ്ശേരി സി.ഐ പ്രതാപ് എ, കാക്കൂർ സഎസ്.ഐ കെ.കെ. ആഗേഷ്, നന്മണ്ട എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. ബിന്ദു, നന്മണ്ട എച്ച്.എസ് ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ്, ബാലുശ്ശേരി ജി വി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ഷൈലാ വർഗീസ്, നന്മണ്ട എച്ച്.എസ്.എസ് പി.ടി എ പ്രസിഡന്റ് ടി. അനൂപ് കുമാർ, നന്മണ്ട എച്ച്.എസ്.എസ് മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പി. മോഹനൻ, നന്മണ്ട സി.പി.ഒ ഷിബു. കെ, ബാലുശ്ശേരി സി.പി.ഒ പ്രശാന്ത് കുമാർ, ചേളന്നൂർ സി.പി.ഒ ജയലാൽ, പ്രജിഷകുമാർ, പി.ടി.എ പ്രസിഡന്റ് എം.ഒ. നസീർ, വരദരാജൻ, ബാലുശ്ശേരി പി.ടി.എ പ്രസിഡന്റ് സുനീർ, കോഴിക്കോട് റൂറൽ എ.ഡി.എൻ.ഒ ഗഫൂർ, എസ്.ഐ സുധാകരൻ സഹദേവൻ വി, രാജൻ കെ, രതീഷ്, ഷമീന എന്നിവർ പങ്കെടുത്തു.