mp

വടകര: വിഖ്യാത ചിത്രകാരൻ സദു അലിയുരിന്റെ വിയോഗം കലാകേരളത്തിന് തീരാനഷ്ടമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. സദുവിന്റെ രചനകൾ സംരക്ഷിക്കാൻ വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി മുൻകൈയെടുക്കണമെന്നും തന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

സദു അലിയുരിന്റെ വീട്ടിലത്തെി കുടുംബത്തെ സമാശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദുവിന്റെ വീട്ടിലെ സ്റ്റുഡിയോ, ആർട്ട് ഗാലറി തുടങ്ങിയവ എം.പി സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ആർട്ട് ഗാലറി കൺവീനർ റുബി രാഘവൻ, ക്രസന്റ് അബ്ദുല്ല, ചിത്രകാരന്മാരായ പി.രമേശൻ, ജഗദീഷ് പാലയാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പങ്കജാക്ഷി, തോട്ടത്തിൽ ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗം ടി. മഹിജ എന്നിവരും ഒപ്പമുണ്ടായിരുന്നു.