കോഴിക്കോട്: ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19-ന് ടൗൺഹാളിൽ സാംസ്‌കാരിക കൂട്ടായ്മ നടക്കും. എഴുത്തുകാരും കലാകാരന്മാരും വിവിധ സാമൂഹ്യ സംഘടനാ നേതാക്കളും പങ്കെടുക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയായിരിക്കും കൂട്ടായ്മ.

''ചൂഷണരഹിതമായ ഇന്ത്യ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ'' എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 23ന് ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ ഭരണഘടന സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കേന്ദ്രീകരിച്ച് ആയിരങ്ങളെ അണിനിരത്തിയായിരിക്കും സദസ്സുകൾ. പഞ്ചായത്ത്, മുനിസിപ്പാലറ്റി തലങ്ങളിലും ഭരണഘടനാ സംരക്ഷണ സമിതി ഘടകം രൂപീകരിക്കും.