kunnamangalam-news


കുന്ദമംഗലം: ദേശീയ യുവജനകാര്യ വകുപ്പിന്റെ ഖേലോ ഇന്ത്യ പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയ സോണൽ സ്കോയ് ചാമ്പ്യൻഷിപ്പിൽ പുതുപ്പാടി സ്വദേശി വി.കെ. ജസ്‌നയ്‌ക്ക് സ്വർണമെഡൽ ലഭിച്ചു. ഫൈനലിൽ തമിഴ്നാട് താരത്തെ കീഴ്പ്പെടുത്തിയാണ് 48 കിലോ വിഭാഗം ഫൈറ്റിംഗിൽ ജസ്‌ന സ്വർണം നേടിയത്. 50 കിലോ വിഭാഗം ഫൈറ്റിംഗിൽ കുന്ദമംഗലം സ്വദേശികളായ പി. മുഹമ്മദ്‌, വി. കെ.അഹമ്മദ് യാസീൻ എന്നിവർ വെള്ളിയും എൻ.എം.നിഹാൽ ഇഹ്സാൻ (ക്യാപ്ടൻ) വെങ്കലവും കരസ്ഥമാക്കി. നേടിയത്.

ഒന്നാം സ്ഥാനക്കാർക്ക് ഏപ്രിൽ 16 ന് ജമ്മു കശ്മീരിൽ ആരംഭിക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്ന നാല് കുട്ടികളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് കേന്ദ്ര യുവജന ക്ഷേമ വകുപ്പിന്റെ പാരിതോഷികമായി അഞ്ച് ലക്ഷം രൂപ സമ്മാനിക്കുമെന്ന് കേരള സ്കോയ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.മുഹമ്മദ് അഷറഫ് അറിയിച്ചു.