കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഏഴു പേർക്കാണ് വാഹനം നൽകിയത്. ക്ഷേമനിധി ചെയർമാൻ പി.ആർ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം സി.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർമാരായ ഡി ആർ ജോസ്, എസ്.കെ. പ്രവീൺ, പി.ഡി. സെബി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി. മനോജ്, തൊഴിലാളി യൂണിയൻ നേതാക്കളായ വി. കെ. മോഹൻദാസ്, ജോയ്പ്രസാദ് പുളിക്കൽ, പി.ആർ. സോമൻ, എം.സി. തോമസ്, പി.കെ. നാസർ, കെ.കെ. പ്രേമൻ, ടി.ആർ. വിനയകൃഷ്ണൻ, എം. രവിചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.