kunnamangalam-news

കുന്ദംമംഗലം: അന്യായമായ സ്ഥലമാറ്റങ്ങളിൽ പ്രതിഷേധിച്ച് കേരള എൻജിനിയറിംഗ് സ്റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) കോഴിക്കോട് പി.ഡബ്ലിയു.ഡി കോംപ്ലക്‌സിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് എച്ച്. സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം വി.സി. ജയപ്രകാശ്, സംസ്ഥാന കമ്മറ്റി അംഗം ടി.എം. സജീന്ദ്രൻ, ജില്ലാ സെക്രട്ടറി സി.പി. മണി, കെ.ഇ.എസ്.എ ജനറൽ സെക്രട്ടറി പി. രാജീവ്, ട്രഷറർ പി. കുഞ്ഞിമാമു, കെ. അരുൺകിഷോർ, പി. സന്തോഷ്കുമാർ, പി. സുരേഷ്ബാബു, കെ.പി. കുഞ്ഞിമുഹമ്മദ്, വൈ.എം. ജിതേഷ്ബാബു, മുൻജില്ലാ സെക്രട്ടറി ഇ.കെ. ശോഭനൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുനിൽകുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.പി. സുനീഷ്‌കുമാർ നന്ദിയും പറഞ്ഞു.