രാമനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് രാമനാട്ടുകര മണ്ഡലം കമ്മിറ്റി നടത്തിയ 72 മണിക്കൂർ റിലേ സത്യാഗ്രഹം സമാപിച്ചു. സമാപന പൊതുയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. സെഹിർ നല്ലളം, സൂഫിയാൻ ചെറുവാടി, മനു അർജുൻ, കെ. സുരേഷ്, കെ.സി. രാജൻ, കെ.പി. ബാബുരാജ്, കെ.ടി. റസാഖ്, പി.സി. ജനാർദ്ദനൻ, ഗോപി കൊടക്കല്ലപ്പറമ്പ്, ഷാജി പറശ്ശേരി, നെജീബ് സി.പി, റിയാസ് കെ., പി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.