you

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡൽഹി ജനതയെ ആക്രമിക്കുന്ന സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ ലീഗ് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ശാഹീൻ ബാഗ് സ്‌ക്വയറിൽ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് മുസ്ലിം യൂത്ത്‌ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിർ എസ് ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി ആഷിഖ് ചെലവൂർ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. ഫൈസൽ ബാബു, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, കെ.എം.എ. റഷീദ്, എ. സിജിത്ത് ഖാൻ, എസ്.വി. മുഹമ്മദ് ഷൗലീക്ക്, ഷഫീഖ് അരക്കിണർ, ടി.പി.എം. ജിസാൻ എന്നിവർ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.