udf

വടകര: മലിനീകരണ പ്രശ്നം നേരിടുന്ന കരിമ്പനത്തോട് യു.ഡി.എഫ് പ്രതിനിധി സംഘം സന്ദർശിച്ചു. യു.ഡി.എഫ് നേതാക്കളെ കൂടാതെ കൗൺസിലർമാരുമുണ്ടായിരുന്നു സംഘത്തിൽ.

അൻപത് വർഷം നഗരസഭ ഭരിച്ചിട്ടും സമഗ്രമായ അഴുക്കുചാൽ സംവിധാനം ഒരുക്കാൻ കഴിയാത്ത ഇടതുപക്ഷത്തിന്റെ പിടിപ്പുകേടാണ് കരിമ്പനത്തോട് മലിനീകരണത്തിന് ഇടയാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. പഴയ ബസ് സ്റ്റാൻഡ് മുതലുള്ള മാലിന്യങ്ങൾ കരിമ്പനത്തോട്ടിലേക്കാണ് ഒഴുകിവരുന്നത്. വസ്തുത ഇതായിരിക്കെ മാലിന്യ സംസ്‌കരണ പ്ലാന്റുള്ളതും നല്ല നിലയിൽ പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനത്തെ മാത്രം പഴിചാരുന്ന പ്രചാരണം ശരിയല്ലെന്ന് പ്രതിനിധിസംഘം പറഞ്ഞു. സംഘത്തിൽ ടി.കേളു, ടി.ഐ നാസർ, എം.പി അബ്ദുൾ കരീം, കെ.എം ബുഷ്റ, പി.സഫിയ, പുറന്തോടത്ത് സുകുമാരൻ,വി.കെ പ്രേമൻ, പി.എം മുസ്തഫ, ജലാൽ, എം.പി ഗംഗാധരൻ, പി.രജനി എന്നിവരാണുണ്ടായിരുന്നത്.