കൽപറ്റ ദേശീയപാതയിലെ യാത്രാ നിരോധനനീക്കവുമായി ബന്ധപ്പെട്ട് വയനാട്ടിൽ നടന്ന ചരിത്രസമരത്തെ
ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ഒറ്റുകൊടുത്തുവെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ ബദൽപാതനിർദ്ദേശത്തെ എതിർത്തുകൊണ്ടാണ് ജനകീയ സമരം നടന്നത്. യുഡി.എഫും സമരത്തിൽ പങ്കാളിയായിരുന്നു.ഇത് സംബന്ധിച്ച കേസിൽ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ബദൽ സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.എന്നാൽ ഇപ്പോൾ ബത്തേരി വള്ളുവാടി ചിക്കബർഗ്ഗി ബേഗൂർ ബൈപ്പാസ് ബദൽ പാതയായി സത്യവാങ്മൂലത്തിൽ
ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് എം.എൽ.എ ഗതാഗതവകുപ്പ് മന്ത്രിക്ക് കത്തുനൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള അപ്രായോഗിക ബദൽ നിർദ്ദേശങ്ങൾ ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും നിരോധിക്കുവാനുള്ള നീക്കത്തിന് ശക്തിപകരുകയാണ് ചെയ്യുകയെന്ന് സി.പി.ഐ വ്യക്തമാക്കി.
ഔദ്യോഗിക ലെറ്റർപാഡിൽ ഒപ്പുള്ള കത്താണ് ഐ.സി.ബാലകൃഷ്ണൻ നൽകിയിരിക്കുന്നത്.
സമിതി ചെയർമാനായിരുന്ന ഐ.സി.ബാലകൃഷ്ണൻ സമിതിയിൽ നിന്ന് രാജിവെച്ചത് തന്നെ കൂട്ടായ സമരങ്ങളെ അട്ടിമറിക്കാനാണ്.
ദേശീയപാതയിലെ ഗതാഗതനിരോധനനീക്കത്തിന് ശ്രമിക്കുന്ന ഗൂഢശക്തികളുടെ ഇഛയ്ക്കനുസരിച്ചാണ് എം.എൽ.എ പ്രവർത്തിക്കുന്നതെന്നാണ് വ്യക്തമാവുന്നതെന്നും ജില്ലാ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.