കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി മുരിപാലം നാവോട്ട് കുന്നു കോളനിയ്ക്കുടുത്ത് റോഡിൽ നഴ്സറി വിദ്യാർത്ഥികളെയും കയറ്റിപോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലിന് സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പതിനേഴ് വിദ്യാർത്ഥികളുണ്ടായിരുന്നു ജീപ്പിൽ.