പന്തീരാങ്കാവ് : പന്തീരാങ്കാവ് കൊടൽ ഗവ. യു .പി. സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി വൈഗ പ്രജലിന്റെ പതിനെട്ട് കവിതകളടങ്ങിയ 'തത്തമ്മ ' കവിതാസമാഹാരം പ്രകാശനം ചെയ്തു.
സ്‌കൂളിന്റെ നവതിയുടെ ഭാഗമായി നടന്ന വർണോത്സവം 2020 സമൂഹ ചിത്രരചനയുടെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ ചിത്രകാരൻ പോൾ കല്ലാനോട് പ്രധാനാദ്ധ്യാപകൻ യു.കെ.രാധാകൃഷ്ണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഉഷ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് പന്തീരാങ്കാവ് പുസ്തകം പരിചയപ്പെടുത്തി. എൻ. മുരളിധരൻ, പി. ശശിധരൻ, പി. പുഷ്പ എന്നിവർ സംസാരിച്ചു. കൂടത്തുംപാറ ചുള്ളിയോട്ട് പ്രജിൽ - ഷിംന ദമ്പതികളുടെ മകളാണ് വൈഗ പ്രജിൽ.