
മുക്കം: ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ആരോപിച്ചു. ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി താഴക്കോട് വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി.ടി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ടി. മൻസൂർ, എൻ. അപ്പുക്കുട്ടൻ, എം.കെ. മമ്മദ്, ആലി ചേന്ദമംഗല്ലൂർ, പി.ടി. ബാലകൃഷ്ണൻ, ഗിരീശൻ ക്ലായേൽ, ഗോപി തേനങ്ങൽ, ഷീല നെല്ലിക്കൽ, ഗിരിജ, സുഭദ്രാദേവി, എം.കെ. കണ്ണൻ, പി.പി. ബൈജു, എം.കെ. ബാലൻ, ജയരാജൻ പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു. മാർച്ചിന് എം. ബലരാമൻ, ശിവരാമൻ ശ്രീനിലയം, കെ.സി. മൂസ,ശ്യാം തൊണ്ണത്ത്, കുര്യൻ ജോസഫ്, ഹരിദാസൻ, ബേബി കൃഷ്ണ, സജീഷ് നീലേശ്വരം, രാജു എന്നിവർ നേതൃത്വം നൽകി.