mt

കോഴിക്കോട്: പി.ഭാസ്കരൻ മാസ്റ്റർ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പി.ഭാസ്കരൻ പുരസ്കാരം മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാറിന് എം.ടി.വാസുദേവൻ നായർ സമർപ്പിച്ചു.

ബഹുമുഖ പ്രതിഭയായിരുന്നു ഭാസ്കരൻ മാസ്റ്ററെന്ന് എം.ടി അനുസ്മരിച്ചു. തനിക്ക് ഗുരുസ്ഥാനീയനും മുതിർന്ന സഹോദരനുമായിരുന്നു അദ്ദേഹം. മൂവായിരത്തോളം പാട്ടുകളെഴുതി അദ്ദേഹം. ഗ്രാമീണത നിറഞ്ഞ പാട്ടുകളാണ് അവയെല്ലാം.

കെ.പി. കേശവമേനോൻ ഹാളിൽ ഒരുക്കിയ ചടങ്ങിൽ പി.വി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ജയകുമാറിന് പ്രശസ്തിപത്രം സമർപ്പിച്ചു. പി.വി. ചന്ദ്രൻ, ഡോ. കെ. മൊയ്തു, എൻ.ഇ. ബാലകൃഷ്ണമാരാർ, വി.ആർ. സുധീഷ്, അഡ്വ.എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.