rames

കക്കോടി: ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് ഒരു തരത്തിലും ബാധിക്കാത്ത പൗരത്വ നിയമത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ രാജ്യസ്നേഹികൾ അത് ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

ലോകത്തിന് ഭീഷണിയെന്ന് പോലും പറഞ്ഞ് 55 മുസ്ലിം രാഷ്ട്രങ്ങൾ സ്വികരിക്കാത്ത റോഹിംഗ്യകൾക്ക് ഇന്ത്യ പൗരത്വം കൊടുത്താൽ തകരുന്നത് രാജ്യത്തിന്റെ സമാധാനമായിരിക്കും. പൗരത്വ വിരുദ്ധ സമരം രാജ്യവിരുദ്ധ കലാപമാണ്. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞവർ അത് പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പരിഹസിച്ചു.

കക്കോടിയിൽ ജനജാഗരണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. ബി.ജെ.പി കക്കോടി പഞ്ചായത്ത് അദ്ധ്യക്ഷൻ സുധീർ മലയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, ജില്ലാ സെക്രട്ടറി ബിന്ദു ചാലിൽ, പി.സി.അഭിലാഷ്, ഇ.എം.ശശീന്ദ്രൻ, എൻ.കെ.മോഹനൻ എന്നിവർ സംസാരിച്ചു. കക്കോടി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എ.വിനീത്, കെ.സന്തോഷ്, ചാലിൽ രാജൻ സുധീർ പുവ്വത്തുർ എന്നിവർ നേതൃത്വം നൽകി.