കോഴിക്കോട്: മിനിമം പെൻഷൻ വാങ്ങുന്നവർക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂണിയൻ കോർപ്പറേഷൻ നോർത്ത് ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് കെ. അച്യുതൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ചന്ദ്രൻ, എടത്തിൽ ദാമോദരൻ, സണ്ണി സോളമൻ, ടി.വി. പത്മനാഭൻ, റോയ് മാത്യു, പി. പെരച്ചൻ, എസ് സാംബശിവൻ, എൻ. ഭാസ്ക്കരൻ, കെ. ഭരതരാജൻ, വി. അംബുജാക്ഷി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. അച്യുതൻ നായർ (പ്രസിഡന്റ് ), പി.പെരച്ചൻ, വി. അംബുജാക്ഷി, എസ്. സാംബശിവൻ (വൈസ് പ്രസിഡന്റുമാർ), സണ്ണി സോളമൻ (സെക്രട്ടറി), ടി.വി. പത്മനാഭൻ, കെ. ഭരതരാജൻ, കെ. സദാശിവൻ ( ജോയിന്റ് സെക്രട്ടറിമാർ), പി.രാജേന്ദ്രൻ (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.