കുന്ദമംഗലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോവില്ലന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു.
മേഖലാ മഹല്ല് കോ ഓർഡിനേഷൻ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസൻസ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ തലസ്ഥാനത്ത് അക്രമങ്ങൾ തുടരുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സൈനുദ്ദീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. മുക്കം ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി, പി.ടി.എ. റഹിം എം.എൽ.എ, യു.സി. രാമൻ, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ അജിഷ്, കെ.പി.സി സി സെക്രട്ടറി അഡ്വ പി എം നിയാസ്, സി.പി ഐ ജില്ലാ സെകട്ടറി ടി.വി ബാലൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഷ്റഫ് കായക്കൽ, എൻ സി പി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ചാത്തുക്കുട്ടി, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹ്‌മാൻ, ഖാലിദ് കിളിമുണ്ട, ഒ.ഉസൈൻ, നെല്ലൂളി ബാബു, എം.കെ സഫീർ, എ അലവി, ബീരാൻ ഹാജി, ഹംസ ഹാജി പെരിങ്ങൊളം, സി അബ്ദുൽ ഗഫൂർ, പി ഷൗക്കത്തലി, അഡ്വ ഷമീർ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് തടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.