പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്സൽ-ഉൽ-ഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ് - 673 635 വിലാസത്തിൽ മാർച്ച് 13-നകം ലഭിക്കണം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
വിദൂരവിദ്യാഭ്യാസം കേരളത്തിന് പുറത്തെ / വിദേശ കേന്ദ്രങ്ങളിലെ എം.ബി.എ ഒന്ന്, രണ്ട് സെമസ്റ്റർ (2013 സ്‌കീം-2013 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 9 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം. 2013 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
എം.സി.എ ഒന്നാം സെമസ്റ്റർ 2018 സ്‌കീം-2018 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2014 മുതൽ 2017 വരെ പ്രവേശനം സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ 2018 സ്‌കീം-2018 പ്രവേശനം റഗുലർ, 2014 മുതൽ 2017 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 9 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
കഴിഞ്ഞ നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പോസ്റ്റ് അഫ്സൽ-ഉൽ-ഉലമ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 9 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.