മാനന്തവാടി :എൻ.എച്ച്.766 ന് ബദൽ പാതയില്ലെന്നും രാത്രിയാത്രാനിരോധനം പിൻവലിക്കാൻ എന്നും ബത്തേരി ക്കാരൊടോപ്പമുണ്ടാകുമെന്നും ഐ.സി.ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. ബദൽ പാതയ്ക്കായി ഗതാഗത മന്ത്രിക്ക് കത്ത് അയച്ചത് ഓഫീസ് ജീവനക്കാർക്ക് വന്ന പിഴവാണെന്നും സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി എടുത്തെന്നും മറ്റ് കാര്യങ്ങൾ രാഷ്ട്ര രക്ഷാ മാർച്ചിന് ശേഷം പറയുമെന്നും ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു.
എല്ലാ എം.എൽ.എമാരും ഗതാഗത മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ട്. അത്തരത്തിൽ നൽകിയ കത്തിൽ ഓഫീസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നു വന്ന തെറ്റാണെന്നും എൻ.എച്ച് 766 ന് പകരം ഒരു ബദൽ പാതയില്ലെന്നും രാത്രിയാത്രാ നിരോധനം നീക്കുന്ന കാര്യത്തിലും പകലും നിരോധനം ഏർപ്പെടുത്തുന്നതിനും എതിരെയുള്ള ഏത് സമരത്തിനും ബത്തേരിക്കാർക്കൊപ്പമാണെന്നും കത്തിന്റെ കാര്യത്തിൽ മറ്റ് പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.