മാനന്തവാടി: തരുവണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളും പരിസരവും നിരീക്ഷിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി സിസി ക്യാമറകൾ സ്ഥാപിച്ചു. ഹൈസ്‌കൂൾ കവാടം മുതൽ സ്‌കൂൾപരിസരവും കളിസ്ഥലവുമുൾപ്പെടെ നിരീക്ഷിക്കാൻ പറ്റുന്നവിധത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 2004 ൽ പ്രവർത്തനമാരംഭിച്ച സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ തരുവണ ഹയർ സെക്കൻഡറി സ്‌കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് അരലക്ഷം രൂപ ചെലവിൽ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകളുടെ ഉദ്ഘാടനം 28 ന് മൂന്ന് മണിക്ക് മാനന്തവാടി ഡിവൈഎസ്‌പി ചന്ദ്രൻ നിർവ്വഹിക്കുമെന്ന ഭാരവാഹികളായ മുഹമ്മദ് ഫഹീം,ഇർഷാദ് എ കെ,മമ്മു,ജംഷീർ കെ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.