കോഴിക്കോട്: മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ നിയമം ലംഘിച്ച മുന്നൂറിലധികം വാഹനങ്ങൾക്കെതിരെ കേസെടുത്തു. 1,80,000 രൂപ പിഴ ഈടാക്കി. ഫിറ്റ്‌നസില്ലാത്ത ഹെവി വാഹനങ്ങൾ, ഡോർ അടയ്‌ക്കാതെ സർവീസ് നടത്തിയ സ്റ്റേജ് ക്യാരേജ് ബസുകൾ, അമിതഭാരം കയറ്റിയ ഗുഡ്‌സ് വാഹനങ്ങൾ, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാർ, സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ചവർ തുടങ്ങിയവരാണ് പിടിയിലായി.
കുട്ടികൾ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെ വാഹനങ്ങളുമായി സ്‌കൂളുകളിലും മറ്റും പോകുന്നതായും മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട്ട് പ്രകാരവും നിയമ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽസംയുക്തമായ വാഹന പരിശോധനകളും, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകളും നടത്തുമെന്ന് കോഴിക്കോട് ആർ.ടി.ഒ അറിയിച്ചു.
പരിശോധന ഇങ്ങനെ
ആകെ എടുത്ത കേസുകൾ - 300
ഈടാക്കിയ പിഴ - 1,80,000 രൂപ
നിയമ ലംഘനങ്ങൾ ഇവ
ഫിറ്റ്‌നസില്ലാത്ത ഹെവി വാഹനങ്ങൾ
ഡോർ അടയ്‌ക്കാതെ സർവീസ് നടത്തിയ സ്റ്റേജ് ക്യാരേജ് ബസുകൾ
അമിതഭാരം കയറ്റിയ ഗുഡ്‌സ് വാഹനങ്ങൾ
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ
ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാർ
സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ചവർ