എളേറ്റിൽ : രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 2018 20 ബാച്ചിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. എം ജെ ഹയർ സെക്കണ്ടറിയിലെയും പി ടി എം എച്ച്.എസ്.എസ് കൊടിയത്തൂരിലെയും പരിശീലനം പൂർത്തിയാക്കിയ 88 കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത് .പി ടി എം കൊടിയത്തൂരിലെ അമിയ സുരേന്ദ്രൻ പരേഡ് കമാണ്ടറും എം ജെ എച് എസ് എസ്സിലെ അജയ് സെക്കന്റ് ഇൻ കമാൻഡറുമായി പരേഡ് നയിച്ചു. കാരാട്ട് റസാഖ് എം എൽ എ സല്യൂട്ട് സ്വീകരിച്ചു . മികച്ച കേഡറ്റുകളായി തെരഞ്ഞെടുത്ത അജയ്,ഷിഫ,അമിയ,ഹിസാൻ എന്നിവർക്കുള്ള സമ്മാനദാനവും എം എൽ എ നിർവഹിച്ചു .ചടങ്ങിൽ താമരശ്ശേരി ഡി വൈ എസ് പി അബ്ദു റസാഖ്,കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്ര മോഹൻ ,കിഴക്കോത്തു പഞ്ചായത്ത് മെമ്പർമാരായ റജിന,ഇന്ദു ,പി ടി എ പ്രതിനിധികളായ സകരിയ ,സുധാകരൻ പി ,പ്രധാനാദ്ധ്യാപകരായ മുഹമ്മദലി,സുധീർ ,പി എം ബുഷ്റ എന്നിവർ സംബന്ധിച്ചു.