img303003

മുക്കം: സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒന്നര കിലോഗ്രാം കഞ്ചാവുമായി കോടഞ്ചേരി മൈക്കാവ് എരണ്ടോറ കുന്നത്ത് ബബീഷിനെ മുക്കം പൊലീസ് പിടികൂടി. അരീക്കോട് ഭാഗത്തു നിന്ന് മുക്കത്തേക്ക് പോകവെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ഇയാൾ പിടിയിലായത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ സ്ക്വാഡും മുക്കം പൊലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.

ഒന്നര കിലോ കഞ്ചാവ് സഹിതം ബബീഷ് നേരത്തെ തിരൂർ എക്സൈസിന്റെയും പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.