iuml

കോഴിക്കോട് : പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ശാഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരം 26 ദിവസം പിന്നിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര ഭരണകൂടത്തിന് തല കുനിക്കേണ്ടി വരുമെന്ന് 26-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കെ.എം.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരിൽ ചിലരുടെയും പ്രകോപന പ്രസംഗങ്ങളാണ് ഡൽഹി കലാപത്തിന് കാരണമെത് അദ്ദേഹം പറഞ്ഞു.
ഏറനാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ് പ്രവർത്തകരാണ് ഇന്നലെ സമരത്തിന് നേതൃത്വം നൽകിയത്. മണ്ഡലം പ്രസിഡന്റ് യൂസുഫ് ആര്യൻതൊടിക അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എ. യൂനുസ് കുഞ്ഞ്, എ.ജി.സി. ബഷീർ, പ്രസിഡന്റ് അസീസ് നരിക്കുനി, മലപ്പുറം മുഹമ്മദ് ഈസ, സയ്യിദ് ഹാഷിം തങ്ങൾ, ഫൈസൽ എളേറ്റിൽ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയവർ പ്രസംഗിച്ചു. ഷറഫുദ്ദീൻ കൊടക്കാടൻ സ്വാഗതവും എം.സി. ഹാരിസ് നന്ദിയും പറഞ്ഞു.