പേരാമ്പ്ര: ശ്രീഎളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടുമഹോത്സവത്തിന് ഇന്ന് തുടക്കമാവും. കലവറ നിറയ്ക്കൽ ഘോഷയാത്ര ഇന്നലെ നടന്നു.
ഇന്ന് വൈകിട്ട് 6 ന് പ്രശസ്ത വാദ്യവിദഗ്ദൻ പോരൂർ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്യത്തിൽ തായമ്പക അരങ്ങേറും. തുടർന്ന് ഓംശരവണഭവ ക്ലാസ്സിക്കൽ ഡാൻസ് ഡ്രാമ, ചുറ്റെഴുന്നള്ളത്ത് എന്നിവ നടക്കും. 28ന് പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാനിശ. 29 ന് ശ്രീരാഗം പേരാമ്പ്രയുടെ ശ്രീരാഗ കലാസന്ധ്യ, തായമ്പക,ചൂറ്റെഴുന്നള്ളത്ത് എന്നിവയുണ്ടാവും. മാർച്ച് 1 ന് ആദ്ധ്യാത്മിക പ്രഭാഷണം, മ്യൂസിക് ഹൈവേ കോഴിക്കോടിന്റെ ഗാനമേള, ചുറ്റെഴുന്നള്ളത്ത് എന്നിവ നടക്കും. 2ന് ആദ്ധ്യാത്മിക പ്രഭാഷണം, പഞ്ചാരിമേളം, കടത്തനാട് ചേകോർ കളരിസംഘം നയിക്കുന്ന കളരിപ്പയറ്റ്, മ്യൂസിക്കൽ ഫ്യൂഷൻ, അയപ്പൻ കൂത്ത്, ചുറ്റഴുന്നള്ളത്ത്. 3ന് ഇളനീർ കുലവരവ്, വാളെഴുന്നള്ളത്ത്, മെഗാ ഷോ തക്കുറ്റിശ്ശേരി ശിവശങ്കര മാരാറും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക, ,ചുറ്റഴുന്നള്ളത്ത്, കളമെഴുത്തുംപാട്ട്. 4 ന് മലക്കളി, ശ്രീഭൂതബലി, നായാട്ടു വരവ്, കരടി വരവ് താലപ്പൊലി, വിളക്കുമാടം വരവ് .യോഗപ്രദർശനം,വെടിക്കെട്ട്, കുളിച്ചാറാട്ട്; രുധിരക്കോലം ( ദാരികവധം) എന്നിവയുമുണ്ടാവും. വാർത്താസമ്മേളനത്തിൽ ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് സി.ടി.ബാലൻ നായർ, ജനറൽ സെക്രട്ടറി പി.സി.സരേന്ദ്രനാഥ്, സി.പി.മധു, ഹൃദ്വിൻ പേരാമ്പ്ര, ടി.പി.വിജയരാജൻ, കുനിയിൽ ഗോപാലകൃഷ്ണൻ, എം.സി.സനൽകുമാർ എന്നിവർ പങ്കെടുത്തു.