1

നാദാപുരം: നരിക്കാട്ടേരി എൽ.പി സ്കൂളിനു സമീപം വീടിന് തീപിടിച്ച് ഒരു ഭാഗം കത്തിനശിച്ചു. നരിക്കൂട്ടിൽ അമ്മദിന്റെ വീടിനാണു തീപിടിച്ചത്. വീടിന്റെ അടുക്കളഭാഗത്തിനാണ് ആദ്യം തീപിടിച്ചത്. അടുക്കളയുടെ മുകൾ ഭാഗത്ത് ഉണങ്ങാനായി സൂക്ഷിച്ച അഞ്ചായിരത്തോളം തേങ്ങയും അടുക്കളയുടെ മേൽക്കൂരയും പൂർണമായും കത്തിച്ചാമ്പലായി. ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സിൻറെ മൂന്ന് യൂണിറ്റുകൾ ഒന്നര മണിക്കൂർ കഠിനാദ്ധ്വാനം ചെയ്താണ് തീയണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. സ്റ്റേഷൻ ഓഫീസർ സി.കെ. വാസത്തിൻറെ നേതൃത്വത്തിലുള്ള അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ ടി.വിനോദൻ, കെ.സി.സുജേഷ് കുമാർ, റസ്ക്യു ഓഫീസർമാരായ കെ.അനിൽ, ഒ.അനീഷ്, കെ.രതീഷ്, കെ.എൻ.ഹരിഹരൻ, സി.ശ്രീനേഷ്, കെ.പി.ജിജിത്ത്, ടി.ബബീഷ്, പി.കെ. ഷമീൽ, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.