വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ യു എൽ സി സി എസ് ഫൗണ്ടേഷനും മടപ്പള്ളി ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടനയും സംയുക്തമായി ആവിഷ്കരിച്ച വാഗ്ഭടാനന്ദ എഡ്യു പ്രോജക്ടിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 വർഷത്തേക്കുള്ള പ്രവേശന പരീക്ഷ മാർച്ച് 8 ന് രാവിലെ 10 മണിക്ക് മടപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടക്കും. ചോമ്പാല വിദ്യാഭ്യാസ ഉപജില്ലയിലെ ഗവ. - എയ്ഡഡ് സ്കൂളുകളിൽ ഏഴാം ക്ലാസ് വാർഷിക പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് വിവിധ വിജ്ഞാന മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാൻ തക്ക രീതിയിലുള്ള ക്ലാസുകൾ, സംസ്ഥാന - ദേശീയ സ്കോളർഷിപ്പുകൾക്കുള്ള പരിശീലന ക്ലാസുകൾ, ക്യാമ്പുകൾ, പഠന യാത്രകൾ, സെമിനാറുകൾ, കൂടാതെ പ്രതിഭകളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവ ഈ പ്രോജക്ടിന്റെ ഭാഗമായുണ്ടാവും. താല്പര്യമുള്ള വിദ്യാർത്ഥികൾ മാർച്ച് 5 ന് മുമ്പായി ബന്ധപ്പെടണം. ഫോൺ: 94461 00339.