കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കിരണം വ്യായാമപദ്ധതിയ്ക്ക് തുടക്കമായി. ആരോഗ്യകരമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ നിർവഹിച്ചു.
ആദ്യഘട്ടത്തിൽ 23 വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഓരോ റസിഡന്റ്സ് അസോസിയേഷനുകളിലെ 20 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളുടേയും ആരോഗ്യക്ഷമതയും കായികക്ഷമതയും പരിശോധിച്ച് ആരോഗ്യ കാർഡിൽ രേഖപ്പെടുത്തും. തുടർന്ന് ഓരോരുത്തർക്കും വേണ്ട വ്യായാമമുറകൾ പരിശീലിപ്പിക്കും. നടത്തം, ഓട്ടം, ജോഗിംഗ്, വള്ളിച്ചാട്ടം, ഏറോബിക്സ്, യോഗ, ഷട്ടിൽ, വോളിബാൾ, ഫുട്ബാൾ, നീന്തൽ, സൈക്ലിംഗ് എന്നിവയെല്ലാം ഈ പദ്ധതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ഡി.എം.ഒ ഡോ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മിജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹിതേഷ് കുമാർ, ആസിഫ, മെമ്പർമാരായ ബൈജു, ഷൗക്കത്ത്, സുനിത, ഷീജ, സംജിത്, ശ്രീബ, ദീപ, മെഡിക്കൽ ഓഫീസർ ഡോ.ഹസീന കരീം, ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു, എം.പ്രശാന്ത്, കെ.കെ.ചന്ദ്രശേഖരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.സജിത് എന്നിവർ പ്രസംഗിച്ചു.
.