കുന്ദമംഗലം: കളരിക്കണ്ടി ചേനോത്ത് സജീവ് കുമാറിന്റെ പറമ്പിലെ ചന്ദനത്തടി മോഷണവുമായി ബന്ധപ്പെട്ട് മണാശ്ശേരി മേൽവീട്ടിൽ അഹമ്മദ് കുട്ടി പിടിയിലായി.
ഒരാഴ്ച മുമ്പ് ഈ വളപ്പിൽ നിന്ന് മോഷ്ടിച്ച ചന്ദന മരത്തിന്റെ ബാക്കി കടത്താനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്. മോഷണശ്രമം ശ്രദ്ധയിൽ പെട്ട ഉടനെ പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.