കൽപ്പറ്റ: കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയിൽ വർക്കിങ് അറേൻജ്‌മെന്റിൽ, മറ്റുവകുപ്പുകളിൽനിന്ന് വന്ന് ജോലി ചെയ്യുന്ന അഞ്ച് സർക്കാർ സ്ഥിരം ജീവനക്കാർക്ക് നാല് മാസമായി ശമ്പളം കിട്ടാതെ വലയുകയാണ്. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ചേർന്നതാണ് ഈ വകുപ്പിന്റെ പ്രവർത്തനം. ഉടൻ നൽകുമെന്ന് കൃഷി ഡയറക്ടറേറ്റിൽ നിന്ന് പറയുന്നതല്ലാതെ ശമ്പളം കിട്ടുന്നില്ല. ഇവർക്ക് എത്രയും പെട്ടന്ന് ശമ്പളം നൽകണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സലിം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ബെൻസി ജോസഫ്, പി.സഫ്‌വാൻ, ഒ.എം.ജയേന്ദ്രകുമാർ, കെ.ചാമിക്കുട്ടി, കെ.അരവിന്ദാക്ഷൻ ചെട്ടിയാർ, പി.പി.ബിന്ദുമോഹൻ, എം.കെ.മോഹൻദാസ്, പി.എ.മാത്യു, പി.ജെ.ടോമി എന്നിവർ സംസാരിച്ചു.