മാനന്തവാടി: പുഴുവരിച്ച മത്സ്യം നൽകിയെന്ന പരാതിയിൽ മീൻ വിൽപ്പന കടയിൽ പരിശോധന നടത്തി. എടവക ഗ്രാമ പഞ്ചായത്തിലെ പാണ്ടിക്കടവ് ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ പുഴുവരിച്ച മത്സ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പുഴുവരിച്ച 3 കിലോയോളം മത്സ്യം നശിപ്പിക്കുകയും കട അടച്ചിടാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പരിശോധനയിൽ കട പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ രേഖകളില്ലെന്നും വ്യക്തമായി.ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അസി: കമ്മീഷണർ വർഗീസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടറി വൈ സിദ്ദീഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ജുനാഥ് പി ജോസഫ്, ജെ എച്ച് ഐ സ്‌നോബി അഗസ്റ്റിൻ, സീനിയർ ക്ലർക്ക് ജി മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.