മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ ഇംഗ്ലീഷ് (ഏപ്രിൽ 2019) നോൺ സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പരീക്ഷാ കേന്ദ്രത്തിൽ നിന്നു ലഭിക്കും.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, തൃശൂർ ഗവ. കോളേജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതിയവർ തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതിയവർ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും തിരൂർ ടി.എം.ജി കോളേജിൽ പരീക്ഷ എഴുതിയവർ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്നും മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൈപ്പറ്റണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് പ്ലാന്റ് സയൻസ്, മൂന്നാം സെമസ്റ്റർ എം.എ വിമൻ സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ് സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് പത്ത് വരെ അപേക്ഷിക്കാം.