മുക്കം: നീലേശ്വരം സ്‌കൂളിൽ ഉത്സവാന്തരീക്ഷത്തിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്.
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, താമരശ്ശേി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കരുവൻ പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കാഡറ്റുകളുടേതായിരുന്നു പരേഡ്. 178 കാഡറ്റുകളാണ് രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി സേവനസജ്ജരായത്.
കരുവൻപൊയിൽ സ്‌കൂളിലെ പി.പി. മുഹമ്മദ് ശുഹൈബും താമരശ്ശേരി സ്‌കൂളിലെ അർജുനും പരേഡ് നയിച്ചു. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് ബാൻഡ് സംഘം ചടങ്ങിന് കൊഴുപ്പേകി. ജോർജ് എം.തോമസ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു.
മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച ബോയ്സ് പ്ലാറ്റൂണായി കരുവൻ പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെയും മികച്ച ഗേൾസ് പ്ലാറ്റൂണായി ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിനെയും തിരഞ്ഞെടുക്കപ്പെട്ടു.
മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, കൗൺസിലർമാരായ സി.കെ. ബുഷ്റ, ടി.ടി. സുലൈമാൻ, രജിത കുപ്പോട്ട്, കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ സന്തോഷ് കുമാർ, മുക്കം ജനമൈത്രി എസ്.ഐ പി. അസയിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സുനിൽ, സ്‌കൂൾ പ്രധാനാദ്ധ്യാപിക സി.എ. അനിത, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ. യാസർ, എസ്.എം.സി ചെയർമാൻ പി.വി. സാദിഖ്, പി.എം. അബ്ദുൽ മജീദ്, വി. മനോജ് കുമാർ, ടി.പി. അബ്ദുൽ മജീദ്, സമാൻ ചാലൂളി, ടി.ടി. ഷാജു, ബോബി ജോസഫ്, കെ.ടി. നസീമ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ. അബ്ദുറഹീം. അദ്ധ്യാപിക പി.ജെ. ലിസി, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.പി. സവിത എന്നിവരെ ആദരിച്ചു. താമരശ്ശേരി എസ്.ഐ ബിജു, മുക്കം എ.എസ്.ഐ എൻ. ജയമോദ്, പൊലീസ് ഓഫീസർമാരായ ഒ. അനൂപ്, ടി. ലീന, മിനി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ഇ.കെ. അബ്ദുൽ സലാം, യു.പി. അബ്ദുൽ നാസർ, റസാഖ് മലോറം, ഇസ്ഹാഖ് കാരശ്ശേരി, ബാബിശ, വി. ഷാഹിദ, ബിന്ദു മോൾ, പി.പി. ജസീല തുടങ്ങിയവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി.