മുക്കം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ജനാധിപത്യ രീതിയിൽ നടക്കുന്ന സമരത്തിനു നേരെ സംഘപരിവാർ - പൊലീസ് കൂട്ടുകെട്ട് കലാപം അഴിച്ചു വിട്ട് നരനായാട്ട് നടത്തുകയാണെന്നാരോപിച്ച് എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം കമ്മറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി പി റിയാസ്, ജനറൽ സെക്രട്ടറി പി സി അബ്ദുറഹ്‌മാൻ, മറ്റു ഭാരവാഹികളായ ഫിറോസ് കൊടിയത്തൂർ, അസ്‌നിൽ പുതുപ്പാടി,അർഷാദ് കൊടിയത്തൂർ, ഷാരൂഖ് അസ്‌ലം,അലി വാഹിദ് ,സുഹൈൽ തിരുവമ്പാടി, അഫ്സൽ മാനു പുതുപ്പാടി ,ആസിഫ് കൂടരഞ്ഞി,യൂസുഫ് കൂടരഞ്ഞി, ജംഷിദ് കൊട്ടാരക്കോത്ത് എന്നിവർ നേതൃത്വം നൽകി.