പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി പാറ ഇല്ലത്ത് നാരായണൻ നമ്പൂതിരി പൂജിച്ച കൊടി ക്ഷേത്രം ഊരാളൻ എ.കെ. കരുണാകരൻ നായർ ഏറ്റുവാങ്ങി ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് സി.ടി.ബാലൻ നായരെ ഏല്പിച്ചു. ക്ഷേത്രം തണ്ടാൻ കണ്ണോത്തറ മോഹനൻ കൊടിയേറ്റി. ട്രസ്റ്റി ബോർഡ് ചെയർമാൻ ശശികുമാർ പേരാമ്പ്ര, ആഘോഷ കമ്മറ്റി പ്രസിഡണ്ട് സി.ടി.ബാലൻ നായർ, മുൻ ചെയർമാൻമാരായ ഷാജു മാസ്‌േറ്റഴ്സ്, എൻ.പി. വിധു, ഉത്സവാഘോഷ കമ്മറ്റി ജനറൽ സെക്രട്ടറി പി.സി. സുരേന്ദ്രനാഥ്, നാഗത്ത് ചന്ദ്രശേഖരൻ, എൻ.കെ. ലാൽ, വിജയലക്ഷ്മി നമ്പ്യാർ, സി.പി.മധു, ഹൃദിൻ പേരാമ്പ്ര, ടി.പി.വിജയരാജൻ, കുനിയിൽ ഗോപാലകൃഷ്ണൻ, എം.സി.സനൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.