കൊടിയത്തൂർ : വിദ്യാലയങ്ങളിലെ അക്കാദമിക മികവും പഠനപുരോഗതിയും രക്ഷകർത്താക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് കൊടിയത്തൂർ എ.യു. പി. സ്‌കൂളിൽ പഠനോത്സവം ഒരുക്കി. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇതുവരെ തയ്യാറാക്കിയ പഠന ഉപകരണങ്ങൾ, ചാർട്ടുകൾ തുടങ്ങിയ കുട്ടികൾ പ്രദർശിപ്പിച്ച് വിശദീകരിച്ചു. നാടകങ്ങൾം, ഇംഗ്ലീഷ് സ്‌കിറ്റ് എന്നിവയും അരങ്ങേറി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥി റഹീം കാഴ്ച സ്റ്റുഡിയോ നൽകിയ സൗണ്ട് സിസ്റ്റം പി.ടി.എ പ്രസിഡന്റ് സി ടി കുഞ്ഞോയി ഏറ്റുവാങ്ങി.
അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇ.യാക്കൂബ് ഫൈസി, നിയാസ് ചോല, സി.ടി. കുഞ്ഞോയി. ഗുലാം ഹുസൈൻ, കെ.എം.അബ്ദുൽ ഹമീദ്, മൻസൂർ, ഹബീബ എന്നിവർ സംസാരിച്ചു. പി.സി.മുജീബ് റഹ്‌മാൻ സ്വാഗതവും വി ഉമ്മാച്ചക്കുട്ടി നന്ദിയും പറഞ്ഞു.