പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ 2020 - 21 വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 4.5 കോടി രൂപയുടെ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. വികസന ഫണ്ട് ഇനത്തിൽ 3,16,60,000 രൂപയും റോഡ് വികസനത്തിന് 8,96,7000 രൂപയും റോഡിതര വിഭാഗത്തിൽ 4670000 രൂപയുമാണ് വിവിധ പദ്ധതികൾക്കായി വകയിരുത്തിയത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ റീനയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ പേരാമ്പ്ര മണ്ഡലം വികസന മിഷൻ കൺവീനർ എം കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ .രാജേഷ് വികസന കാഴ്ചപ്പാടും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ ശ്രീജയ പദ്ധതി രേഖയും അവതരിപ്പിച്ചു.ദുരന്ത നിവാരണ പദ്ധതികൾ മഞ്ഞകുളം നാരായണൻ വിശദീകരിച്ചു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി രമ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ ചന്ദ്രബാബു എന്നിവർ ആശംസകൾ അർപ്പിച്ചു .വൈസ് പ്രസിഡണ്ട് കെ.ടി രാജൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കോറോത്ത് നന്ദിയും പറഞ്ഞു