കോഴിക്കോട്: ഉത്തരമേഖല ഹിന്ദു സംഘടനാ നേതൃസമ്മേളനവും വനിതനേതൃസമ്മേളനവും മാർച്ച് ഒന്നിന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ഹിന്ദുസാമുദായിക സാംസ്കാരിക സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനുവും മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഓമന മുരളിയും അറിയിച്ചു.
ഹിന്ദു സംഘടനാ നേതൃസംഗമം അഖിലഭാരത വീരശൈവമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവൻ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിമാരായ കെ. ഷൈനു, പി.വി. മുരളീധരൻ, ശശി കമ്മട്ടരി, വി.എസ്. പ്രസാദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വനിത നേതൃസമ്മേളനം സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യും. മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. സൗദാമിനി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിന്ദു മോഹൻ, ഓമനമുരളി, എ. ശ്രീധരൻ എന്നിവർ നേതൃത്വം നൽകും.